Saturday, January 7, 2012
ഈ ലോക ഗോളത്തില്‍
ഒരു കരിമൊട്ടിന്റെ . വി ദക്ഷിണാമൂര്‍ത്തി , ശ്രീകുമാരന്‍ തമ്പി . യേശുദാസ്
ഈ ലോകഗോളത്തില്‍ ഒരു സിരാസന്ധ്യയില്‍
ഇനിയുമൊരിയ്ക്കല്‍ നാം കണ്ടുമുട്ടും
ഒരു കാലമൊരുകാറ്റില്‍ വേര്‍പെട്ടു പോയതാം
ഇരു തൂവല്‍ ചീളുകളെന്ന പെലെ
(ഈ ലോകഗോളത്തില്‍)
ഇരുളിലോ നിഴലിലോ നീല നിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ
(ഇരുളിലോ)
ഒരു വര്‍ണ്ണ നിമിഷത്തിന്‍ ചിറകിന്‍റെ കീഴില്‍ നാം
ഒരു വട്ടം കൂടി തരിച്ചു നില്‍ക്കും
(ഈ ലോകഗോളത്തില്‍)
കഥയിലെ കാമുകി കാമുകന്മാരേപ്പോല്‍
കരളിന്‍റെ ഭാരം കരഞ്ഞു തീര്‍ക്കും
(കഥയിലെ)
കാലം കൊളുത്തും വിളക്കിന്‍ വെളിച്ചത്തില്‍
കാണാത്ത ചിത്രങ്ങള്‍ കണ്ടു തീര്‍ക്കും
(ഈ ലോകഗോളത്തില്‍)
Subscribe to:
Post Comments (Atom)
:)
ReplyDelete