Showing posts with label മെലഡി. Show all posts
Showing posts with label മെലഡി. Show all posts

Friday, May 27, 2011

ഞാനൊരു പാട്ടു് പാടാം

 മേഘം . ഔസേപ്പച്ചന്‍ . ഗിരീഷ്‌ പുത്തഞ്ചേരി . 1999 . കെ ജെ യേശുദാസ്

ഞാനൊരു പാട്ടു പാടാം - പാട്ടു പാടാം - പാട്ടു പാടാം

ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
ഞാന്‍ കൊണ്ടുപോകും

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് (2)
എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം (2)
നേരമായ് നേരമായ് നീയോരുങ്ങിയോ ..

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും, 
ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം ...

Thursday, April 28, 2011

ഏതോ നിദ്രതന്‍

അയാള്‍ കഥ എഴുതുകയാണ് . ൧൯൯൮ . രവീന്ദ്രന് ‍. കൈതപ്രം . യേശുദാസ് . മോഹനം


(m) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(f) ഉം . . . . .
(m) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം . . . . .
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു 
നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


(എതോ നിദ്രതന്‍)

ആയിരം കണ്ണുമായി

നോക്കെത്താദൂരംത്ത് കണ്ണുംനട്ട് . ൧൯൮൫ . ജെറിഅമല്‍ദേവ് . ബിച്ചുതിരുമല . യേശുദാസ് . ശങ്കരാഭരണം


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
( ആയിരം .. .. .. )


മഞ്ഞു വീണതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨)
( ആയിരം .. .. .. )


തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
( ആയിരം .. .. .. )

ആരോടും മിണ്ടാതെ

ചിന്താവിഷ്ടയായ ശ്യാമള . ൧൯൯൮ . ജോണ്‍സണ്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ് .


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു
പിന്‍വിളി കേട്ടില്ലേ 
മറുമൊഴി മിണ്ടിയില്ലേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ 
ഇടറിനില്‍പൂ കണ്ണീര്‍ത്താരം
( കാതരമുകിലിന്റെ...........)
വിരലൊന്നു തൊട്ടാല്‍ വീണുടയും
കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലേ തഴുകാം ഞാന്‍


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ 
ചാരിയില്ലേ കാണാകാറ്റേ
( പ്രാവുകള്‍ കുറുകുന്ന...........)
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു


(ആരോടും മിണ്ടാതെ...........)
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ

ആലിലമഞ്ചലില്‍

സൂര്യഗായത്രി - ൧൯൯൨ - രവീന്ദ്രന്‍ - ഓ.എന്‍.വി. - യേശുദാസ് - ആഭോഗി


ആ . . . . . . . . . .
ആ . . . . . . . . . .


ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ..  )


പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .)


തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. ..)
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )

വിണ്ണില്‍ മേഘം

മന്ത്രവാദി . ൧൯൫൬ . ബ്ര.ലക്ഷ്മണന്‍ . തിരുനല്ലായു് കുറിച്ചി മാധവന്‍ നായര്‍ . കമുകറ 


വിണ്ണില്‍ മേഘം പോലെ 
മിന്നിപ്പായും മേഘം പോലെ വിരവോടു പോകാം
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


അ...


ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി (2)
അന്‍പിന്‍ ഗാനം പാടി നാം ആ രംഗത്തില്‍ കൂടി
(ആനന്ദം)
ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


പാരെങ്ങും പ്രേമവാസം ഇനി എന്നും മന്ദഹാസം
ജീവിത സുഖരസമാ ഗാനമായു്
നമുക്കാഗാനമായു്
ജയമാണിനിമേല്‍ സുഖമാണിനിമേല്‍
ജീവിതസുഖരസം ആഗതമായു്
നമുക്കാഗതമായു്
എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...

Tuesday, April 26, 2011

ശ്യാമമേഘമേ

സമയമായില്ല പോലും . സലില്‍ ചൗധരി . ഓ എന്‍ വി കുറുപ്പ് . 1978 . കെ ജെ യേശുദാസ് . ശ്യാം കല്യാണി 


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ (2)
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ


കാമരൂപ കാണു നീയെന്‍ കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്‌ കാറ്റുലയ്ക്കും ദീപമായ്‌ 
വിശ്ലഥമാം തന്ത്രികളില്‍ (2) വിസ്മൃതമാം നാദമായ്‌ 
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ 


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ


ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീള്‍മിഴിയാം പൂവിലൂറും നീര്‍മണി കൈക്കൊള്ളുമോ നീ 
ഓമലാള്‍ തന്‍ കാതിലെന്റെ (2) വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ 


(ശ്യാമ മേഘമേ)

പൂങ്കാറ്റിനോടം

പൂമുഖപ്പടിയില്‍ നിന്നെയും കാത്തു് . ൧൯൮൬ . ഇളയരാജ . ബിച്ചു തിരുമല . യേശുദാസു് & ജാനകി


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 
നിഴലായ്‌ (F) ആ ആ. 
അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 


നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും 
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും 
പൂ ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍ (F) ആ ആ
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് (F) ആ ആ ആ 
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌ 
പൂത്തുലഞ്ഞ പുളകം നമ്മള്‍ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 


നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി 
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ 
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ് (F) ആ ആ... 
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ (F) ആ ആ ആ... 
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ് 
ഊറി വന്ന ശിശിരം നമ്മള്‍ 


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 
നിഴലായ്‌ (F) ആ ആ. 
അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
(M)കളികള്‍ (F)ചൊല്ലി (M)കാട്ടു (F)പൂവിന്‍ (M)കരളിനോടും നീ (F) ആ അ ആ ആ 

പിന്നെ എന്നോടൊന്നും പറയാതെ

ശിക്കാര്‍ . ൨൦൧൦ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


ഉം... 
അ...


പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
(പിന്നെ )
കടലാഴങ്ങളില്‍ ഒരു തൂവലുമായു്
അകലെ നില്പൂ ജലമൗനം


പിന്നെപ്പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


തിരിതാഴും സന്ധ്യാസൂര്യന്‍
നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായു് നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ 
കണ്‍  നിറയെ കണ്ടോട്ടെ നിന്‍ 
കവിളത്തെ അമ്മച്ചിമിഴില്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ 
നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.


പിന്നെ - പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


മുടി മാടിക്കെട്ടാന്‍ പോലും
അറിയാത്ത കാലം നിന്നെ 
ഒരു കോടി സ്നേഹത്താല്‍ ഞാന്‍  ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം
തണലായു് ഞാന്‍ നിന്നു ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചു
മൊഴിയറിയാമക്കള്‍ വെറുതെ
വളരേണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവു് കൊണ്ടു താരാട്ടാം


(പിന്നെ )
ഉം...
അ...

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ

പുതിയമുഖം . ൨൦൦൯ . ദീപകു് ദേവു് . കൈതപ്രം . ശങ്കര്‍മഹാദേവന്‍ & സുനിത . ഘരഹരപ്രിയ .


(പു) പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു് കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും 
(പിച്ച വെച്ച..)
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ


(പു) വീടൊരുങ്ങി നാടൊരുങ്ങി 
കല്‍പ്പാത്തി തേരൊരുങ്ങി
പൊങ്കലുമായു് വന്നു പൗര്‍ണ്ണമി
(വീടൊരുങ്ങി..)
കയ്യില്‍ കുപ്പിവളയുടെ മേളം
കാലില്‍ പാദസ്വരത്തിന്റെ താളം
അഴകായ്‌ നീ തുളുമ്പുന്നു
അരികെന്‍ ഹൃദയം കുളിരുന്നു 
(പിച്ച വെച്ച..)


(സ്ത്രീ) നനനാ നാ നാ
നാ നാനാ നാനാ നാ നാ 
(പു) ധിരനാ ധിരനാ നിധപ‌മ
രീമാ രീപാ നിധസനിധ മപാ


(പു) കോലമിട്ടു പൊന്‍പുലരി 
കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയി നാം 
(കോലമിട്ടു)
ചുണ്ടില്‍ ചോരുന്നൂ ചെന്തമിഴ് ചിന്ത്
മാറില്‍  ചേരുന്നൂ മുത്തമിഴ് ചന്തം 
മൃദു മൗനം മയങ്ങുന്നു 
അമൃതും തേനും കലരുന്നു 
(പിച്ച വെച്ച..)

Friday, April 22, 2011

നാണം ചൂടും നാടന്‍ പാട്ടോ

പൂമരത്തണലില്‍ . ൧൯൯൭ . രവീന്ദ്രന്‍ . എസ്സു് രമേശന്‍ നായര്‍ . യേശുദാസു്


ആ...


നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
താനേ വന്നെന്‍ മാറില്‍ ചായും ചന്തം പോലെന്‍
ഗാനം തേടും രാഗം വാനം പുല്‍കും താരം
നീ കരിമിഴികളില്‍ നിറമുകിലുകള്‍ വരമരുളിയ തരളതയായു്


നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ


പ്രാണലില്‍ ചീലികള്‍ മൂടുമ്പോള്‍ - നിന്‍
പാല്‍ചന്ദ്രലേഖ ഞാന്‍ കണ്ടു
രാക്കുയില്‍ പഞ്ചമം പെയ്യുമ്പോള്‍ - നിന്‍
സീര്‍ക്കാരമിന്നു ഞാന്‍ കേട്ടു
ഏതു കടല്‍ നിന്‍ മിഴിയില്‍
ഏതു പവിഴം ചൊടിയില്‍
മറക്കാം നമുക്കീ മയക്കം


നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...


തൂമഞ്ഞു പാളികള്‍ വീഴുമ്പോള്‍ - നിന്‍
പാര്‍വ്വണ കുംഭങ്ങള്‍ കണ്ടു
പൂക്കളം മാറത്തു മായുമ്പോള്‍ - ഞാന്‍ 
പൂവിന്റെ മര്‍മ്മരം കേട്ടു
ഏതു മധുരം മൊഴിയില്‍
ഏതു മുകില്‍ നിന്‍ മുടിയില്‍
ഉറങ്ങാം നമുക്കീ മനസ്സില്‍


(നാണം ചൂടും )
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...

മൗനം നിന്‍ സ്നേഹമൗനം

കിങ്ങു് സോളൊമണ്‍ . ൧൯൯൬ . ദേവ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു് / ചിത്ര


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി


കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്


മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി


ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു് 
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്


(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)

മംഗളങ്ങളരുളും

ക്ഷണക്കത്ത് . ൧൯൯൦ . ശരത്ത് . കൈതപ്രം . യേശുദാസ്


   
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌
കാണാന്‍ മറന്നു പോയോ
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ


അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നത് ആപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നത് അപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍ 
വെറുതെ ഒരുങ്ങുമ്പോഴും
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ


വരവര്‍ണ്ണം അണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തും ആയി എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ് 
വെറുതെ നിറം മാറി വന്നു
(മംഗളങ്ങള്‍ അരുളും)

സിനിമാഗാനം

ഗന്ധര്‍വ്വക്ഷേത്രം . ൧൯൭൨ . ജി ദേവരാജന്‍ . വയലാര്‍ . യേശുദാസു് . ആഭേരി


ഇന്ദ്രവല്ലരിപ്പൂ ചൂടിവരും സുന്ദരഹേമന്ത രാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
(ഇന്ദ്രവല്ലരിപ്പൂ )


ഒഴുകുമീ വെണ്ണിലാപ്പാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
(ഒഴുകുമീ )
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വ്വനാക്കൂ എന്നെ നിന്‍
ഗാനഗന്ധര്‍വ്വനാക്കൂ
(പ്രേമോദയങ്ങളില്‍)


(ഇന്ദ്രവല്ലരിപ്പൂ )


ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
(ഉണരുമീ )
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ എന്നെ നിന്‍ 
മായാമുരളിയാക്കൂ


(ഇന്ദ്രവല്ലരിപ്പൂ)

ചെമ്പകത്തൈകള്‍ പൂത്ത

കാത്തിരുന്ന നിമിഷം . ൧൯൭൮ . എം കെ അര്‍ജ്ജുന്‍ . ശ്രീകുമാരന്‍ തമ്പി . യേശുദാസ്


ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ..
അമ്പിളീ...അമ്പിളി പൊന്നമ്പിളീ..
ചുംബനം കൊള്ളാനൊരുങ്ങീ..
ചുംബനം കൊള്ളാനൊരുങ്ങീ.. 


അത്തറിന്‍ സുഗന്ധവും
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ 
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ
അത്തറിന്‍ സുഗന്ധവും പൂശിയെന്‍
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ
വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ
ഒപ്പന പാടിയില്ലല്ലോ


അല്ലിക്കൈ മൈലാഞ്ചി
അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍
അവള്‍ പടംവരച്ചില്ലല്ലോ
മാണിക്ക്യമണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ

ആരോ വിരല്‍ നീട്ടി

പ്രണയവര്‍ണ്ണങ്ങള്‍ . ൧൯൯൮ . വിദ്യാസാഗര്‍ .  ഗിരീഷു് പുത്തഞ്ചേരി . യേശുദാസു് . ഹംസനാദം & വൃന്ദാവനസാരംഗി


ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ


ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍


വെണ്ണിലാവു് പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി (2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം പൂവല്‍ കിളിയായ് നീ


ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം


പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയു്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നിമായും വിളക്കായു് കാത്തു നില്‍പ്പതാരേ
നിന്റെ മോഹശകലം പീലിച്ചിറകൊടിഞ്ഞ ശലഭം (2)
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ


(ആരോ വിരല്‍ നീട്ടി) 

അരികില്‍ നീ

നീ എത്ര ധന്യ . ജി ദേവരാജന്‍ . ഓ എന്‍ വി കുറുപ്പ് . 1987 . യേശുദാസ് . ഹരികാംബോജി


അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)
(അരികില്‍ നീ )


രാത്രിമഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍
ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)


മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ (2)
ഒരു മാത്ര വെറുതെ നിനച്ചു പോയി


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)

അനുരാഗിണി

ഒരു കുടക്കീഴില്‍ - 1985 - ജോണ്‍സണ്‍ - പൂവച്ചില്‍ ഖാദര്‍ - യേശുദാസു്


അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍ 
അണിയൂ അണിയൂ അഭിലാഷപൂര്‍ണ്ണിമേ
അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍


കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാരമേഘങ്ങള്‍
(കായലിന്‍ )
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭ വേളയില്‍ - പ്രിയദേ
മമ മോഹം നീയറിഞ്ഞു (2)


അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍


മൈനകള്‍ പദങ്ങള്‍ പാടുന്നു
കൈതകള്‍ വിലാസമാടുന്നു
(മൈനകള്‍ )
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്റെ തുണയാകുവാന്‍ - വരദേ
അനുവാദം നീ തരില്ലേ


(അനുരാഗിണി )