Friday, April 22, 2011

അരികില്‍ നീ

നീ എത്ര ധന്യ . ജി ദേവരാജന്‍ . ഓ എന്‍ വി കുറുപ്പ് . 1987 . യേശുദാസ് . ഹരികാംബോജി


അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)
(അരികില്‍ നീ )


രാത്രിമഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍
ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)


മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ (2)
ഒരു മാത്ര വെറുതെ നിനച്ചു പോയി


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി (2)

No comments:

Post a Comment