ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം
(ഒരു നേരമെങ്കിലും )
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം (2)
(ഒരു നേരമെങ്കിലും..)
ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്തു് ഞാന്‍ ഓര്‍ത്തു പോകും
(ഹരിനാമകീര്‍ത്തനം )
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നില്‍ മിന്നിമായും (2)
(ഒരു നേരമെങ്കിലും..)
അകതാരിലാര്‍ത്തുവാന്‍ എത്തിടുമോര്‍മ്മയില്‍
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
(അകതാരിലാര്‍ത്തുവാന്‍ )
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം (2)
(ഒരു നേരമെങ്കിലും..)
No comments:
Post a Comment