അയാള്‍ കഥ എഴുതുകയാണ് . ൧൯൯൮ . രവീന്ദ്രന് . കൈതപ്രം . യേശുദാസ് . മോഹനം
(m) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി
തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
(m) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവേന്നോ
(f) ഉം . . . . .
(m) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം . . . . .
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു
നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
(എതോ നിദ്രതന്‍)
No comments:
Post a Comment