കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് .൧൯൯൭ . വിദ്യാസാഗര്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ് . സൂമരേശരഞ്ജനി .
മഞ്ഞുമാസപ്പക്ഷി മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന്‍മുളംതണ്ടില്‍ പാട്ടുണ്ടോ
എന്തിനീ ചുണ്ടിലെ ചെമ്പനീര്‍മലര്‍ച്ചെണ്ടുകള്‍ വാടുന്നൂ
എന്നും ഈ മാമരഛായയില്‍ മഴ പൂക്കളായ് പെയ്യുന്നു.....
(മഞ്ഞുമാസപ്പക്ഷി)
ദൂരേ നിലാക്കുളിര്‍ത്താഴു്വാരം മാടി വിളിക്കുമ്പോള്‍
മാനത്തെ മാരിവില്‍ കൂടാരം മഞ്ഞില്‍ ഒരുങ്ങുമ്പോള്‍
കാണാച്ചെപ്പില്‍ മിന്നും മുത്തായ്
പീലിക്കൊമ്പില്‍ പൂവല്‍ച്ചിന്ത് ആയ്
പൂക്കാത്തത് എന്തേ നീ......
(മഞ്ഞുമാസപ്പക്ഷി)
പൊന്‍വള കൈകളായ് പൂംതിങ്കള്‍ മെല്ലേ തലോടുമ്പോള്‍
വാസന തെന്നലായ് വാസന്തം വാതിലില്‍ മുട്ടുമ്പോള്‍
ആരോ മൂളും ഈണം പോലേ
എങ്ങോ കാണും സ്വപ്നം പോലേ
തേടുവത് ആരേ നീ.........
(മഞ്ഞുമാസപ്പക്ഷി)
മഞ്ഞുമാസപ്പക്ഷി
No comments:
Post a Comment