സൂര്യഗായത്രി - ൧൯൯൨ - രവീന്ദ്രന്‍ - ഓ.എന്‍.വി. - യേശുദാസ് - ആഭോഗി
ആ . . . . . . . . . .
ആ . . . . . . . . . .
ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )
പൂരം നാളല്ലോ പേരെന്താകേണം ഓമല്‍ കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .)
തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. ..)
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )
Showing posts with label വാത്സല്യം. Show all posts
Showing posts with label വാത്സല്യം. Show all posts
Thursday, April 28, 2011
Tuesday, April 26, 2011
പൊന്നും പൂവും
ഇഷ്ടമാണു നൂറു വട്ടം . ൧൯൯൬ . എസ്സ് ബാലകൃഷ്ണന്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ്
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ്
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം
നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2)
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍
നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ
പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍
ചേര്‍ന്നുറങ്ങാനും നാണമായോ (2)
(പൊന്നും പൂവും) ഉം...

പിന്നെ എന്നോടൊന്നും പറയാതെ
ശിക്കാര്‍ . ൨൦൧൦ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്
ഉം...
അ...
പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
(പിന്നെ )
കടലാഴങ്ങളില്‍ ഒരു തൂവലുമായു്
അകലെ നില്പൂ ജലമൗനം
പിന്നെപ്പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
തിരിതാഴും സന്ധ്യാസൂര്യന്‍
നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായു് നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ
കണ്‍ നിറയെ കണ്ടോട്ടെ നിന്‍
കവിളത്തെ അമ്മച്ചിമിഴില്‍ പാല്‍മധുരം
നാത്തുമ്പില്‍ നാദം പോലെ
നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.
പിന്നെ - പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
മുടി മാടിക്കെട്ടാന്‍ പോലും
അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താല്‍ ഞാന്‍ ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം
തണലായു് ഞാന്‍ നിന്നു ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചു
മൊഴിയറിയാമക്കള്‍ വെറുതെ
വളരേണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവു് കൊണ്ടു താരാട്ടാം

നിറവാവോ നറുപൂവോ
രജപുത്രന്‍ . ൧൯൯൬ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്
നിറവാവോ നറുപൂവോ നിറമേറും കവിളോരം (2)
മകരംമഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയു്
ആ...
നിറവാവോ നറുപൂവോ നിറമേറും കവിളോരം
ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി
പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി
പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും
വാരിളം തിങ്കളേ വാര്‍മണിത്തൂവലേ
നീയെന്റെ നെഞ്ചിലെ നീലാംബരി
നിറവാവോ നറുപൂവോ നിറമേറും കവിളോരം
ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍
ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍
പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം
നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ
ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായു്
(നിറവാവോ )

Friday, April 22, 2011
മുത്തുമകളേ
സ്നേഹദൂതു് . ൧൯൯൭ . മോഹന്‍സിത്താര . കൈതപ്രം . യേശുദാസു്
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ
(മുത്തുമകളേയെന്റെ)
നിന്റെ കിളുന്തു മോഹമെവിടെ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ
(മുത്തുമകളേയെന്റെ)
നിന്റെ കിളുന്തു മോഹമെവിടെ
Subscribe to:
Posts (Atom)