[ഹരിവരാസനം - പൂര്‍ണ്ണ രൂപം]
ഹരിവരാസനം വിശ്വമേഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
ശരണ കീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണ ഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
പ്രണയ സത്യകം പ്രാണനായകം
പ്രണയ കല്‍പ്പകം സുപ്രഭാഞ്ചിതം
പ്രണയ മന്ദിരം കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
ത്രിഭുനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യ ദേശികം
ത്രിദശ പൂജിതം ചിന്തിത പ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
ഭവഭയാപഹം ഭാവുകാവഹം
ഭുവന മോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭ കേസരീം വാജി വാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
ശ്രിതജനപ്രിയം ചിന്തിത പ്രദം
ശ്രുതി വിഭൂഷണം സാധുജീവനം
ശ്രുതി മനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)
No comments:
Post a Comment