Friday, April 22, 2011

എല്ലാവരും ആത്മസഹോദരര്‍

എല്ലാവരും ആത്മസഹോദരരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങിനെ ജീവികളേ
തെല്ലും കൃപയറ്റു ഭുജിക്കയതും
(എല്ലാവരും )


കൊല്ലാവൃതമുത്തമമാതിലും
തിന്നാവൃതമെത്രയുമുത്തമമാം
എല്ലാമതസാരവും ഓര്‍ക്കിലതൊ-
ന്നല്ലേ പറയേണ്ടതു് ധാര്‍മ്മികരേ


കൊല്ലുന്നതു് തങ്കല്‍വരില്‍ പ്രിയമാം
അല്ലീ വിധിയാര്‍ക്കു് ഹൃദപ്രദമാം
ചൊല്ലേണ്ടതു് ധര്‍മ്മ്യമിതാരിലും
ഒത്തല്ലേ മരുവേണ്ടതു് സൂരികളേ


കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലങ്കിലശിക്കുക തന്നെ ധൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നു മുരത്തൊരഘം


കൊല്ലായ്കിലിവന്‍ ഗുണമുള്ളപുമാന്‍
അല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാ വക നന്മയും ആര്‍ന്നിടിലും


(എല്ലാവരും )

No comments:

Post a Comment