Tuesday, April 26, 2011

പൊന്നും പൂവും

ഇഷ്ടമാണു നൂറു വട്ടം . ൧൯൯൬ . എസ്സ് ബാലകൃഷ്ണന്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ്


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ്
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ


കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം
നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ 
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2)


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ


പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍
നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ
പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ 
ചേര്‍ന്നുറങ്ങാനും നാണമായോ (2)
(പൊന്നും പൂവും)  ഉം...

പിന്നെ എന്നോടൊന്നും പറയാതെ

ശിക്കാര്‍ . ൨൦൧൦ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


ഉം... 
അ...


പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
(പിന്നെ )
കടലാഴങ്ങളില്‍ ഒരു തൂവലുമായു്
അകലെ നില്പൂ ജലമൗനം


പിന്നെപ്പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


തിരിതാഴും സന്ധ്യാസൂര്യന്‍
നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായു് നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ 
കണ്‍  നിറയെ കണ്ടോട്ടെ നിന്‍ 
കവിളത്തെ അമ്മച്ചിമിഴില്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ 
നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.


പിന്നെ - പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


മുടി മാടിക്കെട്ടാന്‍ പോലും
അറിയാത്ത കാലം നിന്നെ 
ഒരു കോടി സ്നേഹത്താല്‍ ഞാന്‍  ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം
തണലായു് ഞാന്‍ നിന്നു ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചു
മൊഴിയറിയാമക്കള്‍ വെറുതെ
വളരേണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവു് കൊണ്ടു താരാട്ടാം


(പിന്നെ )
ഉം...
അ...

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ

പുതിയമുഖം . ൨൦൦൯ . ദീപകു് ദേവു് . കൈതപ്രം . ശങ്കര്‍മഹാദേവന്‍ & സുനിത . ഘരഹരപ്രിയ .


(പു) പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു് കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും 
(പിച്ച വെച്ച..)
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ


(പു) വീടൊരുങ്ങി നാടൊരുങ്ങി 
കല്‍പ്പാത്തി തേരൊരുങ്ങി
പൊങ്കലുമായു് വന്നു പൗര്‍ണ്ണമി
(വീടൊരുങ്ങി..)
കയ്യില്‍ കുപ്പിവളയുടെ മേളം
കാലില്‍ പാദസ്വരത്തിന്റെ താളം
അഴകായ്‌ നീ തുളുമ്പുന്നു
അരികെന്‍ ഹൃദയം കുളിരുന്നു 
(പിച്ച വെച്ച..)


(സ്ത്രീ) നനനാ നാ നാ
നാ നാനാ നാനാ നാ നാ 
(പു) ധിരനാ ധിരനാ നിധപ‌മ
രീമാ രീപാ നിധസനിധ മപാ


(പു) കോലമിട്ടു പൊന്‍പുലരി 
കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയി നാം 
(കോലമിട്ടു)
ചുണ്ടില്‍ ചോരുന്നൂ ചെന്തമിഴ് ചിന്ത്
മാറില്‍  ചേരുന്നൂ മുത്തമിഴ് ചന്തം 
മൃദു മൗനം മയങ്ങുന്നു 
അമൃതും തേനും കലരുന്നു 
(പിച്ച വെച്ച..)

ഒരു കോടി ദിവാകരന്‍

ഒരു കോടി ദിവാകരരൊത്തുയരും -
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍
വടിവെന്നുമിരുന്നു വിളങ്ങിടണം


ഇടണേയിരുകണ്‍മുനയെന്നിലതി -
ന്നടിയന്നഭിലാഷമുമാപതിയേ
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി -
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ


നിലമൊടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നിന്‍ -
നിലയിന്നിതുതന്നെ നമുക്കു മതി


മദിതൊട്ടു മണംമുതലഞ്ചുമുണര്‍ -
ന്നരുളോളവുമുള്ളതു ചിന്മയാമാം
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതുരണ്ടിലുമായ മരുന്നഖിലം


അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായു് പലതും
ഭഗവാനുടെ മായയഹോ വലുതേ


വലുതും ചെറുതും നടുമദ്ധ്യവുമാ -
യലയറ്റുയരുന്ന ചിദംബരമേ
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ


അരുളേ തിരുമേനിയണഞ്ഞിടുമീ -
യിരുളേ വെളിയേ യിടയേ പൊതുവേ
കരളേ കരളിങ്കലിരിക്കുമരും -
പൊരുളേ പുരിമൂന്നുമെരിച്ചവനേ


എരികയ്യിതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരിതന്നിലിരുന്നു പുരംപൊരിചെ -
യ്തരുളുന്നതുതന്നെയൊരത്ഭുതമാം


പുതുമാങ്കനി പുത്തമൃതേ ഗുളേ
മധുവേ മധുരക്കനിയേ രസമേ
വിധിമാധവരാദി തിരഞ്ഞെടുമെന്‍
പതിയേ പദപങ്കജമേ ഗതിയേ


ഗതി നീയടിയെന്നു ഗജത്തെയുരി -
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ
ചതിചെയ്യുമിരുട്ടൊരുജാതി വിടു -
ന്നതിനിന്നടിയന്നരുളേകണമേ

ഒരു ജാതിയൊരു മതം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് (2)
ഒരു യോനി ഒരാകാരം ഒരു ഭേതവുമില്ലതില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി (2)
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും (2)
പറയന്‍ താനും എന്തുള്ളതന്തരം നരജാതിയില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


പറച്ചിയില്‍ നിന്നു പണ്ടു് പരാശരമഹാമുനി (2)
പിറന്നു മറസൂത്രിച്ചമുനി കൈവര്‍ത്ത കന്യയില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഒരു യോനി ഒരാകാരം ഒരു ഭേതവുമില്ലതില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് (2)
ഒരു ദൈവം മനുഷ്യനു് (4)

നിറവാവോ നറുപൂവോ

രജപുത്രന്‍ . ൧൯൯൬ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


നിറവാവോ നറുപൂവോ നിറമേറും കവിളോരം (2)
മകരംമഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയു്
ആ...


നിറവാവോ നറുപൂവോ നിറമേറും കവിളോരം


ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി
പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി
പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും
വാരിളം തിങ്കളേ വാര്‍മണിത്തൂവലേ 
നീയെന്റെ നെഞ്ചിലെ നീലാംബരി


നിറവാവോ നറുപൂവോ നിറമേറും കവിളോരം


ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍
ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍
പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം
നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ 
ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായു്
(നിറവാവോ )

Friday, April 22, 2011

നമോനാദപിന്ദ്വത്മികേ

നമോ നാദബിന്ദ്വാത്മികേ നാശഹീനേ
നമോ നാരദാദീഢ്യപാദാരവിന്ദേ
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ
നമോ നാന്മുഖാദിപ്രിയാംബാ നമസ്തേ


സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും


തെളിഞ്ഞും പറ‍ഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തര്‍ക്കു നിത്യം


വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമാറാവിരാതങ്കബീജം
കുറഞ്ഞൊരുനേരം നിനയ്ക്കുന്ന ഭക്തര്‍ -
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം


നിറഞ്ഞങ്ങനെ വിശ്വമെല്ലാമൊരുപ്പോ -
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാള്‍
കഴിഞ്ഞാലുമില്ലോരു നാശം കുറഞ്ഞൊ -
ന്നറിഞ്ഞീടരായിന്നഹോ ഘോരരൂപം


മറഞ്ഞീടൂമോ വിശ്വമെല്ലാമിതെന്നോര്‍ -
ത്തറിഞ്ഞീടുവാന്‍ ശക്തരാരുള്ളു ലോകേ
മഹാദിവ്യദേവേശ ഗൗരീശ ശംഭോ
മഹാമായ നിന്‍ വൈഭവം ചിന്തനീയം


അടിക്കുള്ള തോണ്ടിപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന നന്ദാകിനിക്കി -
ങ്ങടക്കം കൊടുപ്പാനിടം പെട്ടിരിക്കും
ജടയ്ക്കമ്പിളിത്തെല്ലുംമെല്ലും വിലോല -
ച്ചലദ്ഭംഗമന്ദാരമാണിക്യമാലാ -
വലിയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു -
ജ്ജ്വരിച്ചുത്തരംഗീകൃതം പൊന്‍ കിരീടം
പരം പഞ്ചമിച്ചന്ദ്രനും തോറ്റു പോയി


തിരയ്ക്കപ്പുറം കുറ്റമില്ലെന്നു തേറി -
ത്തിറംവിട്ടു കപ്പം കൊടുക്കുന്ന നെറ്റി -
ക്കുറിക്കുള്ളില്‍ വീണൊഴിയേഴാമരഞ്ഞാ -
ണരയ്ക്കന്വഹം ചാര്‍ത്തുമുര്‍വ്വീമണാളന്‍


മഹാദേവനും ബ്രഹ്മനും മുന്‍പരായോ -
രഹോ മായയില്‍ പെട്ടിരിക്കുന്നു ചിത്രം
മഹാത്മാക്കളായുള്ളവര്‍ക്കും നിനച്ചാല്‍
മഹാമായ നിന്‍ വൈഭവം കിന്തരണ്യം


അനംഗന്റെ പൂവില്ലിനല്ലല്‍പ്പെടുത്തും
കുനുച്ചില്ലിവല്ലിക്കൊടിത്തല്ലു തെല്ലി -
ങ്ങനഗന്നുമംഗത്തിലേറ്റാലൊഴിച്ചൂ -
ടനങ്ങാതെ പോയങ്ങടങ്ങുന്നതേ നല്‍ -
പ്പദത്താര്‍ ഭജിക്കുന്നവര്‍ക്കുള്ളൊരത്തല്‍
പ്പദത്തെക്കെടുപ്പാനതേ ചില്ലി രണ്ടും
വശത്താക്കിവെച്ചപ്പൊഴും മിന്നിമിന്നു -
ന്നതും കണ്ണിണപങ്കജപ്പൂവിലോലും
കൃപത്തേന്‍ കണക്കണ്‍കണം മാരിചേര്‍ത്താര്‍ -
ത്തി പോക്കും കടക്കണ്ണു രണ്ടിങ്കലും
വിമ്മിവിമ്മിത്തിടുക്കെന്നു പായുന്ന
കല്ലോലിനിക്കും പടുത്വം കൊടുക്കുന്നോ -
രാനന്ദവീരിക്കടല്‍ക്കക്കരെ -
പ്പാദഭക്തപ്രയുക്തശ്രുതംസ്തേത്ര -
സംഗീതനൃത്തങ്ങളും തൃച്ചെവകൊണ്ടു
നില്‍ക്കുന്ന കര്‍ണ്ണങ്ങളില്‍പ്പൊന്‍മണിക്കുണ്ഡലം
കൊണ്ടാളിപ്പെട്ടു പൊങ്ങും ഘൃണക്കങ്കിതം
ഗണ്ഡകണ്ണാടിയു നന്‍മണിച്ചെമ്പരത്തിപ്ര -
സൂനം നമിക്കും മണിച്ചുണ്ടു രണ്ടിന്നുമുള്ളായു് വിളങ്ങും
പളുങ്കൊത്ത പല്‍പത്തി മുത്തുപ്പടത്തി -
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തു ബന്ധം
തെളിഞ്ഞിങ്ങനെ പൂര്‍ണ്ണചന്ദന്നുമല്ലല്‍ -
ക്കളങ്കം കൊടുക്കുന്നതിര്‍ദ്വന്ദ്വശോഭാങ്കുരം
വക്തബ്രിംബം കരാളോന്നതശ്രീകരം
ഘോരദംഷ്ട്രാദ്വയം ഭീഷണീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭൂതവേതാളകുളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടു കുന്തം
കുടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിര്‍ത്തോടി മണ്ടുന്ന കണ്ഠസ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ -
മിടിക്കും പടുത്വം കൊടുക്കുന്ന പൊട്ടി -
ച്ചിരിക്കൊട്ടു ദീക്കും പൊടിക്കായു്ക്കൊടുക്കും
കടും പന്തു കൊങ്കക്കുടം താളമേളം
പിടിച്ചംബരീജാലസംഗീതനൃത്തം
തുടിക്കിങ്ങിണീവേണുനാദവീണാപ്രയോഗം
ചെവിക്കൊണ്ടു തങ്കക്കുടക്കൊങ്ക രണ്ടും
കുളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്തമുത്തുപ്പടങ്കല്പവൃക്ഷ -
ത്തലം പൂങ്കുലക്കൊത്തു കൊര്‍ത്തിട്ടു
മാലാകളങ്കാവിഹീനം കലാപിച്ചു -
മേതാനലങ്കാരബന്ധങ്ങളും മറ്റു -
മുള്ളൊരലം ശക്തരല്ലാരുമോതാനിതൊന്നും
പിടിക്കുള്ളടക്കിക്കൊടുക്കും വയറ്റി -
ന്നടിക്കൊമനപ്പൂമണിപ്പട്ടുടുത്ത -
മ്മുടിച്ചിക്കു കച്ചപ്പുറം വച്ചിറുക്കി
ക്കടിക്കാമ്പു തുമ്പിക്കരശ്രീ നമിക്കും
അനംഗന്റെ തൂണീരമോടേറ്റു തമ്മില്‍
പിണക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നു -
ക്കണങ്കാലടിക്കച്ഛചം തോറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാലടിത്താമരപ്പൂവിലോലം
കളിക്കുന്ന പൂന്തേന്‍ നുകര്‍ന്നാത്തമോദം
വിളങ്ങുന്ന ദേവാംഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സുഖീചാരുനര്യാണിതന്നില്‍
ഝണത്കാരപൂരം വഹിച്ചും നടന്നും
മുദാ ശോഭകൈലാസശൃംഗേ ലസിച്ചും
തദാ ദേവനാരീ സമക്ഷം വഹിച്ചും
നമിച്ചും സുരന്മാര്‍ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാന്ദമോടാവിരാശാ -
വധിക്കുള്ള കാമം ലഭിച്ചും പദാന്തേ ഭജിച്ചും
തദാവാസദേശേ വസിച്ചും സുഖിച്ചും
രമിച്ചും സ്വാകാര്യേഷ്വലം സംഭ്രമി -
ച്ചങ്കുരിച്ചത്തലും മൂലമാക്കി വിള -
ങ്ങുന്നിവണ്ണം ഭവതൃക്കടക്കണ്‍ ചുളിച്ചൊന്നു
നോക്കായ്ക മൂലം കൃപാലേ നമസ്തേ നമസ്തേ
നമസ്തേ മഹാഘോരസംസാരവാരാ -
ന്നിധിക്കപ്പലല്ലാതൊരാലംബനം മ -
റ്റെനിക്കൊന്നുമില്ലംബ കാരുണ്യരാശേ


നിനക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക -
ണ്ണിണത്തേന്‍കടാക്ഷം ലഭിപ്പാനണഞ്ഞേന്‍
പദാംഭോജവൈമുഖ്യമെന്നില്‍ പിണഞ്ഞീ -
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ
പണം പെണ്ണിലും മണ്ണിലും ചെന്നു പൂക്കാ -
ശ്വസിച്ചാത്തമോദം ഗുണംകെട്ടു
ദുഃഖിച്ചു പോവാനയയ്ക്കൊല്ലഹം
ദേഹമെന്നോര്‍ത്തു സത്ത്വാദിയാം മുക്കുണംകെട്ടു -
പെട്ടൊരു മായാവിലാസം ക്ഷണം ക്ഷീണ -
ലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബോ നമസ്തേ നമസ്തേ