Saturday, January 7, 2012

കരിനീലക്കണ്ണുള്ള പെണ്ണേ


കരിനീല കണ്ണുള്ള പെണ്ണേ - ഒരു കരിമൊട്ടിന്റെ - വി ദക്ഷിണാമൂര്‍ത്തി - ശ്രീകുമാരന്‍ തമ്പി -1976 - കെ ജെ യേശുദാസ്

കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ
കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങളെന്നോടു ചൊല്ലി
(കരിനീല...)

ഒരു കൊച്ചുസന്ധ്യയുദിച്ചു
മലര്‍‌ക്കവിളില്‍‌ ഞാന്‍ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞു - എന്റെ
കരളിലെ കിളിയും കരഞ്ഞു
(കരിനീല...)

ഒരു ദുഃഖരാത്രിയില്‍ നീയെന്‍
രഥമൊരു മണല്‍‌ക്കാട്ടില്‍ വെടിഞ്ഞു
അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗസന്ധ്യകള്‍ പൂത്തു
(കരിനീല...)

ഈ ലോക ഗോളത്തില്‍


ഒരു കരിമൊട്ടിന്റെ . വി ദക്ഷിണാമൂര്‍ത്തി , ശ്രീകുമാരന്‍ തമ്പി . യേശുദാസ്


ഈ ലോകഗോളത്തില്‍ ഒരു സിരാസന്ധ്യയില്‍ 
ഇനിയുമൊരിയ്ക്കല്‍ നാം കണ്ടുമുട്ടും
ഒരു കാലമൊരുകാറ്റില്‍ വേര്‍പെട്ടു പോയതാം
ഇരു തൂവല്‍ ചീളുകളെന്ന പെലെ
(ഈ ലോകഗോളത്തില്‍)


ഇരുളിലോ നിഴലിലോ നീല നിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ
(ഇരുളിലോ)
ഒരു വര്‍ണ്ണ നിമിഷത്തിന്‍ ചിറകിന്‍റെ കീഴില്‍ നാം
ഒരു വട്ടം കൂടി തരിച്ചു നില്‍ക്കും
(ഈ ലോകഗോളത്തില്‍)


കഥയിലെ കാമുകി കാമുകന്മാരേപ്പോല്‍
കരളിന്‍റെ ഭാരം കരഞ്ഞു തീര്‍ക്കും
(കഥയിലെ)
കാലം കൊളുത്തും വിളക്കിന്‍ വെളിച്ചത്തില്‍
കാണാത്ത ചിത്രങ്ങള്‍ കണ്ടു തീര്‍ക്കും
(ഈ ലോകഗോളത്തില്‍)

Friday, May 27, 2011

ഞാനൊരു പാട്ടു് പാടാം

 മേഘം . ഔസേപ്പച്ചന്‍ . ഗിരീഷ്‌ പുത്തഞ്ചേരി . 1999 . കെ ജെ യേശുദാസ്

ഞാനൊരു പാട്ടു പാടാം - പാട്ടു പാടാം - പാട്ടു പാടാം

ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
ഞാന്‍ കൊണ്ടുപോകും

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് (2)
എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം (2)
നേരമായ് നേരമായ് നീയോരുങ്ങിയോ ..

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും, 
ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം ...

Thursday, April 28, 2011

ഏതോ നിദ്രതന്‍

അയാള്‍ കഥ എഴുതുകയാണ് . ൧൯൯൮ . രവീന്ദ്രന് ‍. കൈതപ്രം . യേശുദാസ് . മോഹനം


(m) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(f) ഉം . . . . .
(m) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം . . . . .
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു 
നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


(എതോ നിദ്രതന്‍)

ആയിരം കണ്ണുമായി

നോക്കെത്താദൂരംത്ത് കണ്ണുംനട്ട് . ൧൯൮൫ . ജെറിഅമല്‍ദേവ് . ബിച്ചുതിരുമല . യേശുദാസ് . ശങ്കരാഭരണം


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
( ആയിരം .. .. .. )


മഞ്ഞു വീണതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨)
( ആയിരം .. .. .. )


തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
( ആയിരം .. .. .. )

ആരോടും മിണ്ടാതെ

ചിന്താവിഷ്ടയായ ശ്യാമള . ൧൯൯൮ . ജോണ്‍സണ്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ് .


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു
പിന്‍വിളി കേട്ടില്ലേ 
മറുമൊഴി മിണ്ടിയില്ലേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ 
ഇടറിനില്‍പൂ കണ്ണീര്‍ത്താരം
( കാതരമുകിലിന്റെ...........)
വിരലൊന്നു തൊട്ടാല്‍ വീണുടയും
കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലേ തഴുകാം ഞാന്‍


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ 
ചാരിയില്ലേ കാണാകാറ്റേ
( പ്രാവുകള്‍ കുറുകുന്ന...........)
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു


(ആരോടും മിണ്ടാതെ...........)
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ

ആലിലമഞ്ചലില്‍

സൂര്യഗായത്രി - ൧൯൯൨ - രവീന്ദ്രന്‍ - ഓ.എന്‍.വി. - യേശുദാസ് - ആഭോഗി


ആ . . . . . . . . . .
ആ . . . . . . . . . .


ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ..  )


പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .)


തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. ..)
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )