Saturday, January 7, 2012

കരിനീലക്കണ്ണുള്ള പെണ്ണേ


കരിനീല കണ്ണുള്ള പെണ്ണേ - ഒരു കരിമൊട്ടിന്റെ - വി ദക്ഷിണാമൂര്‍ത്തി - ശ്രീകുമാരന്‍ തമ്പി -1976 - കെ ജെ യേശുദാസ്

കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ
കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങളെന്നോടു ചൊല്ലി
(കരിനീല...)

ഒരു കൊച്ചുസന്ധ്യയുദിച്ചു
മലര്‍‌ക്കവിളില്‍‌ ഞാന്‍ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞു - എന്റെ
കരളിലെ കിളിയും കരഞ്ഞു
(കരിനീല...)

ഒരു ദുഃഖരാത്രിയില്‍ നീയെന്‍
രഥമൊരു മണല്‍‌ക്കാട്ടില്‍ വെടിഞ്ഞു
അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗസന്ധ്യകള്‍ പൂത്തു
(കരിനീല...)

ഈ ലോക ഗോളത്തില്‍


ഒരു കരിമൊട്ടിന്റെ . വി ദക്ഷിണാമൂര്‍ത്തി , ശ്രീകുമാരന്‍ തമ്പി . യേശുദാസ്


ഈ ലോകഗോളത്തില്‍ ഒരു സിരാസന്ധ്യയില്‍ 
ഇനിയുമൊരിയ്ക്കല്‍ നാം കണ്ടുമുട്ടും
ഒരു കാലമൊരുകാറ്റില്‍ വേര്‍പെട്ടു പോയതാം
ഇരു തൂവല്‍ ചീളുകളെന്ന പെലെ
(ഈ ലോകഗോളത്തില്‍)


ഇരുളിലോ നിഴലിലോ നീല നിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ
(ഇരുളിലോ)
ഒരു വര്‍ണ്ണ നിമിഷത്തിന്‍ ചിറകിന്‍റെ കീഴില്‍ നാം
ഒരു വട്ടം കൂടി തരിച്ചു നില്‍ക്കും
(ഈ ലോകഗോളത്തില്‍)


കഥയിലെ കാമുകി കാമുകന്മാരേപ്പോല്‍
കരളിന്‍റെ ഭാരം കരഞ്ഞു തീര്‍ക്കും
(കഥയിലെ)
കാലം കൊളുത്തും വിളക്കിന്‍ വെളിച്ചത്തില്‍
കാണാത്ത ചിത്രങ്ങള്‍ കണ്ടു തീര്‍ക്കും
(ഈ ലോകഗോളത്തില്‍)

Friday, May 27, 2011

ഞാനൊരു പാട്ടു് പാടാം

 മേഘം . ഔസേപ്പച്ചന്‍ . ഗിരീഷ്‌ പുത്തഞ്ചേരി . 1999 . കെ ജെ യേശുദാസ്

ഞാനൊരു പാട്ടു പാടാം - പാട്ടു പാടാം - പാട്ടു പാടാം

ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
ഞാന്‍ കൊണ്ടുപോകും

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് (2)
എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം (2)
നേരമായ് നേരമായ് നീയോരുങ്ങിയോ ..

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും, 
ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം ...

Thursday, April 28, 2011

ഏതോ നിദ്രതന്‍

അയാള്‍ കഥ എഴുതുകയാണ് . ൧൯൯൮ . രവീന്ദ്രന് ‍. കൈതപ്രം . യേശുദാസ് . മോഹനം


(m) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(f) ഉം . . . . .
(m) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(f) ഉം . . . . .
(m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു 
നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


(എതോ നിദ്രതന്‍)

ആയിരം കണ്ണുമായി

നോക്കെത്താദൂരംത്ത് കണ്ണുംനട്ട് . ൧൯൮൫ . ജെറിഅമല്‍ദേവ് . ബിച്ചുതിരുമല . യേശുദാസ് . ശങ്കരാഭരണം


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
( ആയിരം .. .. .. )


മഞ്ഞു വീണതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨)
( ആയിരം .. .. .. )


തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി (൨)
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
( ആയിരം .. .. .. )

ആരോടും മിണ്ടാതെ

ചിന്താവിഷ്ടയായ ശ്യാമള . ൧൯൯൮ . ജോണ്‍സണ്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ് .


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു
പിന്‍വിളി കേട്ടില്ലേ 
മറുമൊഴി മിണ്ടിയില്ലേ


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ 
ഇടറിനില്‍പൂ കണ്ണീര്‍ത്താരം
( കാതരമുകിലിന്റെ...........)
വിരലൊന്നു തൊട്ടാല്‍ വീണുടയും
കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലേ തഴുകാം ഞാന്‍


ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ


പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ 
ചാരിയില്ലേ കാണാകാറ്റേ
( പ്രാവുകള്‍ കുറുകുന്ന...........)
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു


(ആരോടും മിണ്ടാതെ...........)
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ

ആലിലമഞ്ചലില്‍

സൂര്യഗായത്രി - ൧൯൯൨ - രവീന്ദ്രന്‍ - ഓ.എന്‍.വി. - യേശുദാസ് - ആഭോഗി


ആ . . . . . . . . . .
ആ . . . . . . . . . .


ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ‌
പൂവല്‍ പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ..  )


പൂരം നാളല്ലോ പേരെന്താകേണം ഓമ‍ല്‍ കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .)


തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന്‍ പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. ..)
(ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. )

വിണ്ണില്‍ മേഘം

മന്ത്രവാദി . ൧൯൫൬ . ബ്ര.ലക്ഷ്മണന്‍ . തിരുനല്ലായു് കുറിച്ചി മാധവന്‍ നായര്‍ . കമുകറ 


വിണ്ണില്‍ മേഘം പോലെ 
മിന്നിപ്പായും മേഘം പോലെ വിരവോടു പോകാം
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


അ...


ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി (2)
അന്‍പിന്‍ ഗാനം പാടി നാം ആ രംഗത്തില്‍ കൂടി
(ആനന്ദം)
ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...


പാരെങ്ങും പ്രേമവാസം ഇനി എന്നും മന്ദഹാസം
ജീവിത സുഖരസമാ ഗാനമായു്
നമുക്കാഗാനമായു്
ജയമാണിനിമേല്‍ സുഖമാണിനിമേല്‍
ജീവിതസുഖരസം ആഗതമായു്
നമുക്കാഗതമായു്
എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2)
വിണ്ണില്‍ മേഘം പോലെ 
അ...

ഉത്രാടപ്പൂനിലാവേ

രവീന്ദ്രന്‍ . ശ്രീകുമാരന്‍തമ്പി. ഹംസധ്വനി . യേശുദാസു്


ഉത്രാടപ്പൂനിലാവേ വാ..
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)


തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ.. വാ.. വാ‍..
(ഉത്രാടപ്പൂനിലാവേ..)

Tuesday, April 26, 2011

സിന്ദൂരം പെയ്തിറങ്ങി

തൂവല്‍കൊട്ടാരം . ൧൯൯൬ . ജോണ്‍സ്സണ്‍ . കൈതപ്രം . യേശുദാസ് , ലേഖ ആര്‍ നായര്‍ & രവീന്ദ്രന്‍


(പു) ആ... ആ... ആ...
(പു) സരിഗാ രിഗപാ ഗപധാ പധസാ
(സ്ത്രീ) സരിഗാ രിഗപാ ഗപധാ പധസാ
(പു) സധാപ ധാപഗ പാഗരി ഗരീസ
(സ്ത്രീ) സധാപ ധാപഗ പാഗരി ഗരീസ
(പു) സാരിസ സധസരി ഗപ ഗപ ധാസധ പധസധ പഗ രിസ
(ഡു)സാരിസ സധസരി ഗപ ഗപ ധാസധ പധസധ പഗ രിസ


(പു) സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(ഡു)സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) അങ്ങിനെയല്ല ഒന്നു കൂടി പാടു
(ഡു)സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(സ്ത്രീ) മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(പു) അങ്ങിനെയല്ല ഒന്നു കൂടി പാടു
(ഡു)മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
(ഡു)സോപാനസന്ധ്യ നീളേ കനകമൊഴുകീ
(പു) സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
(പു) അ...


(പു) കര്‍ണ്ണികാരപല്ലവങ്ങള്‍ താലമേന്തി നില്‍ക്കയായ്
കൊന്നപൂത്ത മേടുകള്‍ മഞ്ഞളാടി നില്‍ക്കയായ് 
കാല്‍ച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവില്‍ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു 
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു 
പുതുമണ്ണിന്‍ സ്‌ത്രീധനമായ് പൂക്കാലം


സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
അ...


കേശഭാരമോടെയിന്ന് കളിയരങ്ങുണര്‍ന്നുപോയ്
പഞ്ചവാദ്യലഹരിയില്‍ പൊന്‍‌തിടമ്പുയര്‍ന്നുപോയ്
മാരിവില്ലു ചൂടിനിന്നു വര്‍ഷമേഘസുന്ദരി
കരളില്‍ തഴുകീ കുളിരും മഴയും 
നെയ്ത്തിരിയും കുരവയുമായ് 
എതിരേല്‍ക്കും ചാരുതയില്‍ 
സുന്ദരമൊരു കാമനയുടെ 
പനിനീര്‍ക്കുട നീര്‍ത്തുകയായ് പൊന്നോണം 


സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
സോപാനസന്ധ്യ നീളേ കനകമൊഴുകീ
സിന്ദൂരം പെയ്‌തിറങ്ങി  അ...

ശ്യാമമേഘമേ

സമയമായില്ല പോലും . സലില്‍ ചൗധരി . ഓ എന്‍ വി കുറുപ്പ് . 1978 . കെ ജെ യേശുദാസ് . ശ്യാം കല്യാണി 


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ (2)
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ


കാമരൂപ കാണു നീയെന്‍ കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്‌ കാറ്റുലയ്ക്കും ദീപമായ്‌ 
വിശ്ലഥമാം തന്ത്രികളില്‍ (2) വിസ്മൃതമാം നാദമായ്‌ 
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ 


ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ


ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീള്‍മിഴിയാം പൂവിലൂറും നീര്‍മണി കൈക്കൊള്ളുമോ നീ 
ഓമലാള്‍ തന്‍ കാതിലെന്റെ (2) വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ്‌ വരൂ 


(ശ്യാമ മേഘമേ)

സംകൃതപമഗരി

സംകൃത പമഗരി തംക തുംക തധിംകിണ ധിംകൃത ധിമികിട മേളം
തക ധംതരി സരിഗമ ത-കിട ജൊം-ത- തിധിംകിണ 
ധിംധിമി തളംകൃത താളം


(സംകൃത പമഗരി)


സംകൃതമോടേ തിരുസ്വര്‍ഗ്ഗനഗര്‍ക്കു് കഞ്ചത്തേ
സുന്ദര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തേ
പിന്‍കതിരോനോവിന്‍ പഴങ്കതിരോനിന്‍ മൊഞ്ചത്തേ
പിന്തിടൂള്‍ മുടിവരര്‍ സംഗതി കൊണ്ടു തഞ്ചത്തേ ഊന്നുന്നേ 
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പും മിന്നുന്നേ
മുടഞ്ഞിട്ട കുനുത്തതു് കെട്ടഴിച്ചിട്ടാല്‍ പിന്നുന്നേ
ആണാല്‍ പെടൂള്‍ മാടമ്പടിവരെ സുല്‍ത്ത
കാമനില്‍ വളവൊത്ത മിഗാനോസാലം 
വട്ടത്തെളിവതര്‍ വട്ടത്തിരുമുഖം തക തകജം
തങ്ക തധിംകിണ കൃതികിട സംസരിതം
തില്ല തകധിമി  താളംകൃത ജുംജുമൃതം
സ്വര്‍ഗ്ഗത്തലമിലെ പല ധ്വനി കളിചിരി കുളലികള്‍


(സംകൃത പമഗരി)


ചെമ്പകമലര്‍ധുടി ചെത്തിപ്പിടിയോ കവിള്‍ത്തടം ഇമ്പമുള്ളതിശയ വാക്കും 
തിരുചെഞ്ചലില്‍ മികവര്‍ണ്ണ പെട്ടേവട്ടച്ചൊമക്കണ്ണാല്‍ കൊഞ്ചിച്ചരിച്ചവിട്ടും നോക്കും
പൊന്‍പവിഴമീച്ചുണ്ടും മുത്തണിവൊത്ത വിധം പല്ലും 
അമ്പോടെ കണവാര്‍ന്ന മൂക്കും
മനം പൊങ്ങീടും ഇണവലിയുഗ്രശംഖും നാണിക്കുന്നേ സംകൃത ധ്വനിരസ വാക്കും


ഇമ്പക്കാരക്കഴുത്തും കണക്കന്നി ചൊലുത്തീട്ടേ
എമ്പീടും അധര്‍വീധി കരിമച്ചെപ്പു കവുത്തീട്ടേ
സമ്പ്രദായമോ കുഞ്ഞിക്കിണ്ണമേ വട്ടം ചുറ്റിട്ടേ
സാരസക്കനി കുര്‍മാമ്പാഴമോ മുലയും ഒത്തിട്ടേ ജപ്പാനേ
പളുങ്കക്കുടമോ ചതിയാതുലയാതേ നില്‍പ്പാനേ
തരമെപ്പളുമിപ്പടി കര്‍പ്പിലമിര്‍പ്പിടി കൊല്‍പ്പാനേ
കൊതിയാലേ കാമലീളകീടും സുല്‍ത്താ
വാളുത്തമസുവസ്ത അത്ര മൗവ്വയര്‍ 
മര്‍ട്ടത്തലയതു് അറ്റിട്ടൊരുപിടി തക തകജം
തംക തധിംകിണ കൃതികിട സംസരിതം
കില്ല തകധിമി താളംകൃത ജുംജുമൃതം
സ്വര്‍ഗ്ഗത്തലമിലെ പല ധ്വനി കളിചിരി കുളലികള്‍


(സംകൃത പമഗരി) (2)

രഘുവംശ

അന്ന . ൨൦൦൪ . ഔസേപ്പച്ചന്‍ . യേശുദാസു്


രാഗം - കദനകുതൂഹലം
ആരോഹണം - സ രി2 മ1 ധ2 നി1 ഗ2 പ സ
അവരോഹണം - സ നി1 ധ2 പ മ1 ഗ2 രി2 സ


പല്ലവി -
രഘുവംശസുതാംബൂധിചന്ദ്രശ്രീ
രാമരാമരാജേശ്വര


അനുപല്ലവി - 
അകമേകമാരുതശ്രീകര
അസുരേന്ദ്രമൃഗേന്ദ്രവരാ ജഗന്നാഥ


സ്വരം- 
സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി
സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി
സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി


(രഘുവംശ)


ചരണം-
ജമദഗ്നിജ ഗര്‍വ്വകണ്ഡന 
ജയരൂദ്രാ വിസ്മൃത കണ്ഡന
കമലാബു്ജ ന്വയമണ്ഡല
അഗണിതാല്‍ഭുതൈശ്വര്യ ശ്രീവെങ്കടേശ


സ്വരം- 
സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി
സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി
സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി


(രഘുവംശ)

പൂങ്കാറ്റിനോടം

പൂമുഖപ്പടിയില്‍ നിന്നെയും കാത്തു് . ൧൯൮൬ . ഇളയരാജ . ബിച്ചു തിരുമല . യേശുദാസു് & ജാനകി


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 
നിഴലായ്‌ (F) ആ ആ. 
അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 


നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും 
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും 
പൂ ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍ (F) ആ ആ
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് (F) ആ ആ ആ 
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌ 
പൂത്തുലഞ്ഞ പുളകം നമ്മള്‍ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 


നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി 
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ 
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ് (F) ആ ആ... 
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌ (F) ആ ആ ആ... 
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ് 
ഊറി വന്ന ശിശിരം നമ്മള്‍ 


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ 
നിഴലായ്‌ (F) ആ ആ. 
അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ 
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ 
(M)കളികള്‍ (F)ചൊല്ലി (M)കാട്ടു (F)പൂവിന്‍ (M)കരളിനോടും നീ (F) ആ അ ആ ആ 

പൊന്നും പൂവും

ഇഷ്ടമാണു നൂറു വട്ടം . ൧൯൯൬ . എസ്സ് ബാലകൃഷ്ണന്‍ . ഗിരീഷ് പുത്തഞ്ചേരി . യേശുദാസ്


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ്
ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ


കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം
നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം
പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ 
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2)


പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ


പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍
നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ
പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ 
ചേര്‍ന്നുറങ്ങാനും നാണമായോ (2)
(പൊന്നും പൂവും)  ഉം...

പിന്നെ എന്നോടൊന്നും പറയാതെ

ശിക്കാര്‍ . ൨൦൧൦ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


ഉം... 
അ...


പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്
(പിന്നെ )
കടലാഴങ്ങളില്‍ ഒരു തൂവലുമായു്
അകലെ നില്പൂ ജലമൗനം


പിന്നെപ്പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


തിരിതാഴും സന്ധ്യാസൂര്യന്‍
നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായു് നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ 
കണ്‍  നിറയെ കണ്ടോട്ടെ നിന്‍ 
കവിളത്തെ അമ്മച്ചിമിഴില്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ 
നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.


പിന്നെ - പിന്നെ എന്നോടൊന്നും പറയാതെ 
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയു്


മുടി മാടിക്കെട്ടാന്‍ പോലും
അറിയാത്ത കാലം നിന്നെ 
ഒരു കോടി സ്നേഹത്താല്‍ ഞാന്‍  ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം
തണലായു് ഞാന്‍ നിന്നു ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചു
മൊഴിയറിയാമക്കള്‍ വെറുതെ
വളരേണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവു് കൊണ്ടു താരാട്ടാം


(പിന്നെ )
ഉം...
അ...

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ

പുതിയമുഖം . ൨൦൦൯ . ദീപകു് ദേവു് . കൈതപ്രം . ശങ്കര്‍മഹാദേവന്‍ & സുനിത . ഘരഹരപ്രിയ .


(പു) പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു് കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും 
(പിച്ച വെച്ച..)
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ


(പു) വീടൊരുങ്ങി നാടൊരുങ്ങി 
കല്‍പ്പാത്തി തേരൊരുങ്ങി
പൊങ്കലുമായു് വന്നു പൗര്‍ണ്ണമി
(വീടൊരുങ്ങി..)
കയ്യില്‍ കുപ്പിവളയുടെ മേളം
കാലില്‍ പാദസ്വരത്തിന്റെ താളം
അഴകായ്‌ നീ തുളുമ്പുന്നു
അരികെന്‍ ഹൃദയം കുളിരുന്നു 
(പിച്ച വെച്ച..)


(സ്ത്രീ) നനനാ നാ നാ
നാ നാനാ നാനാ നാ നാ 
(പു) ധിരനാ ധിരനാ നിധപ‌മ
രീമാ രീപാ നിധസനിധ മപാ


(പു) കോലമിട്ടു പൊന്‍പുലരി 
കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയി നാം 
(കോലമിട്ടു)
ചുണ്ടില്‍ ചോരുന്നൂ ചെന്തമിഴ് ചിന്ത്
മാറില്‍  ചേരുന്നൂ മുത്തമിഴ് ചന്തം 
മൃദു മൗനം മയങ്ങുന്നു 
അമൃതും തേനും കലരുന്നു 
(പിച്ച വെച്ച..)

ഒരു കോടി ദിവാകരന്‍

ഒരു കോടി ദിവാകരരൊത്തുയരും -
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍
വടിവെന്നുമിരുന്നു വിളങ്ങിടണം


ഇടണേയിരുകണ്‍മുനയെന്നിലതി -
ന്നടിയന്നഭിലാഷമുമാപതിയേ
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി -
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ


നിലമൊടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നിന്‍ -
നിലയിന്നിതുതന്നെ നമുക്കു മതി


മദിതൊട്ടു മണംമുതലഞ്ചുമുണര്‍ -
ന്നരുളോളവുമുള്ളതു ചിന്മയാമാം
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതുരണ്ടിലുമായ മരുന്നഖിലം


അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായു് പലതും
ഭഗവാനുടെ മായയഹോ വലുതേ


വലുതും ചെറുതും നടുമദ്ധ്യവുമാ -
യലയറ്റുയരുന്ന ചിദംബരമേ
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ


അരുളേ തിരുമേനിയണഞ്ഞിടുമീ -
യിരുളേ വെളിയേ യിടയേ പൊതുവേ
കരളേ കരളിങ്കലിരിക്കുമരും -
പൊരുളേ പുരിമൂന്നുമെരിച്ചവനേ


എരികയ്യിതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരിതന്നിലിരുന്നു പുരംപൊരിചെ -
യ്തരുളുന്നതുതന്നെയൊരത്ഭുതമാം


പുതുമാങ്കനി പുത്തമൃതേ ഗുളേ
മധുവേ മധുരക്കനിയേ രസമേ
വിധിമാധവരാദി തിരഞ്ഞെടുമെന്‍
പതിയേ പദപങ്കജമേ ഗതിയേ


ഗതി നീയടിയെന്നു ഗജത്തെയുരി -
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ
ചതിചെയ്യുമിരുട്ടൊരുജാതി വിടു -
ന്നതിനിന്നടിയന്നരുളേകണമേ

ഒരു ജാതിയൊരു മതം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് (2)
ഒരു യോനി ഒരാകാരം ഒരു ഭേതവുമില്ലതില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി (2)
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും (2)
പറയന്‍ താനും എന്തുള്ളതന്തരം നരജാതിയില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


പറച്ചിയില്‍ നിന്നു പണ്ടു് പരാശരമഹാമുനി (2)
പിറന്നു മറസൂത്രിച്ചമുനി കൈവര്‍ത്ത കന്യയില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്


ഒരു യോനി ഒരാകാരം ഒരു ഭേതവുമില്ലതില്‍ (2)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് (2)
ഒരു ദൈവം മനുഷ്യനു് (4)

നിറവാവോ നറുപൂവോ

രജപുത്രന്‍ . ൧൯൯൬ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു്


നിറവാവോ നറുപൂവോ നിറമേറും കവിളോരം (2)
മകരംമഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയു്
ആ...


നിറവാവോ നറുപൂവോ നിറമേറും കവിളോരം


ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി
പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി
പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും
വാരിളം തിങ്കളേ വാര്‍മണിത്തൂവലേ 
നീയെന്റെ നെഞ്ചിലെ നീലാംബരി


നിറവാവോ നറുപൂവോ നിറമേറും കവിളോരം


ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍
ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍
പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം
നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ 
ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായു്
(നിറവാവോ )