Friday, April 22, 2011

ഹരിവരാസനം

Lyricist: കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍


[ഹരിവരാസനം - പൂര്‍ണ്ണ രൂപം]


ഹരിവരാസനം വിശ്വമേഹനം 
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


ശരണ കീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണ ഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


പ്രണയ സത്യകം പ്രാണനായകം
പ്രണയ കല്‍പ്പകം സുപ്രഭാഞ്ചിതം
പ്രണയ മന്ദിരം കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


ത്രിഭുനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യ ദേശികം
ത്രിദശ പൂജിതം ചിന്തിത പ്രദം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


ഭവഭയാപഹം ഭാവുകാവഹം
ഭുവന മോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭ കേസരീം വാജി വാഹനം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)


ശ്രിതജനപ്രിയം ചിന്തിത പ്രദം
ശ്രുതി വിഭൂഷണം സാധുജീവനം
ശ്രുതി മനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)

എട്ടപ്പം ചുടണം

‍ഡാഡി . ൧൯൯൧ . എസ്സു് പി വെങ്കിടേഷു് . ബിച്ചു തിരുമല . യേശുദാസു് & ചിത്ര


(സ്ക്രീ) റംപംപം ഡരഡം (2)
ഡരഡപ്പം ഡരഡപ്പം റപ്പംപംപം
(പു) റംപംപം ഡരഡം (2)
ഡരഡംപം ഡരഡംപം റംപംപംപം
എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
(സ്ക്രീ) രുചി നോക്കുമ്പം (കു) എന്റപ്പം താ
(സ്ക്രീ) കൊതി മൂക്കുമ്പം (കു) എന്റപ്പം താ
(പു) രരറം രരറം രരറം ആരംഭം ഹാലിമ്പം
എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം


(സ്ത്രീ) തട്ടും പൊട്ടും തകരും
(പു) ഞൊട്ടും കിട്ടും തലയില്‍
(കു) ഇഷ്ടം കിട്ടാന്‍ തുനിയാം
(സ്ത്രീ) കഷ്ടം പെട്ടാല്‍ പിരിയാം
(കു) അങ്ങാടീത്തോറ്റാലും നേരേ
ഞങ്ങള്‍ക്കിട്ടൂന്നല്ലേ സാറേ
(പു) റററം റററം റററം ആരംഭം ഹാലിമ്പം
(സ്ത്രീ) എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം


(പു) ക്യാപ്പും ജീപ്പും കഴുകാം
ഷോപ്പിങ്ങു് സ്പ്ലിറ്റിങ്ങു് കളയാം
വെയു്പ്പും കുടിയും ഞൊടിയില്‍
കക്കും നേരം വെളിയില്‍
(കു) അപ്പാടേ വേണാലും കൂടാം
ഇക്കാണുമ്പോലാണേല്‍ പാടാം
(സ്ത്രീ) രരരം രരരം രരരം ആരംഭം ഹാലിംബം
(പു) റംപംപം ഡരഡം (2)
ഡരഡംപം ഡരഡംപം റംപംപംപം
എട്ടപ്പം ചുടണം 
(സ്ത്രീ) ചുട്ടപ്പം വരണം
(കു) അപ്പപ്പം രണ്ടപ്പം കപ്പം തരണം
(സ്തീ) രുചി നോക്കുമ്പം (കു) എന്റപ്പം താ
(സ്ത്രീ) കൊതി മൂക്കുമ്പം (കു) എന്റപ്പം താ
(സ്തീ) രരരം രരരം രരരം ആരംഭം ഹാലിമ്പം
(ഗ്രൂ) റംപംപം ഡരഡം (2)
ഡരഡംപം ഡരഡംപം റം പം പം
(പു) റം...

എല്ലാവരും ആത്മസഹോദരര്‍

എല്ലാവരും ആത്മസഹോദരരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങിനെ ജീവികളേ
തെല്ലും കൃപയറ്റു ഭുജിക്കയതും
(എല്ലാവരും )


കൊല്ലാവൃതമുത്തമമാതിലും
തിന്നാവൃതമെത്രയുമുത്തമമാം
എല്ലാമതസാരവും ഓര്‍ക്കിലതൊ-
ന്നല്ലേ പറയേണ്ടതു് ധാര്‍മ്മികരേ


കൊല്ലുന്നതു് തങ്കല്‍വരില്‍ പ്രിയമാം
അല്ലീ വിധിയാര്‍ക്കു് ഹൃദപ്രദമാം
ചൊല്ലേണ്ടതു് ധര്‍മ്മ്യമിതാരിലും
ഒത്തല്ലേ മരുവേണ്ടതു് സൂരികളേ


കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലങ്കിലശിക്കുക തന്നെ ധൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നു മുരത്തൊരഘം


കൊല്ലായ്കിലിവന്‍ ഗുണമുള്ളപുമാന്‍
അല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാ വക നന്മയും ആര്‍ന്നിടിലും


(എല്ലാവരും )

ദൈവമേ കാത്തുകൊള്‍കങ്ങു്

ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍ തോണി നിന്‍ പദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാവണം


അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും മഹിമയും നീയുമെന്നുള്ളിലാകണം


നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കുമാര്യനും 


നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കുകില്‍ നീ
അകവും പുറവും തിങ്ങും മഹമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങേ ഭഗവാനേ ജയിയ്ക്കുക


ജയിയ്ക്കുക മഹാദേവ ദീനാവനപരായണ
ജയിയ്ക്കുക ചിദാനന്ദ ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

ചെമ്പകത്തൈകള്‍ പൂത്ത

കാത്തിരുന്ന നിമിഷം . ൧൯൭൮ . എം കെ അര്‍ജ്ജുന്‍ . ശ്രീകുമാരന്‍ തമ്പി . യേശുദാസ്


ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ..
അമ്പിളീ...അമ്പിളി പൊന്നമ്പിളീ..
ചുംബനം കൊള്ളാനൊരുങ്ങീ..
ചുംബനം കൊള്ളാനൊരുങ്ങീ.. 


അത്തറിന്‍ സുഗന്ധവും
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ 
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ
അത്തറിന്‍ സുഗന്ധവും പൂശിയെന്‍
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ
വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ
ഒപ്പന പാടിയില്ലല്ലോ


അല്ലിക്കൈ മൈലാഞ്ചി
അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍
അവള്‍ പടംവരച്ചില്ലല്ലോ
മാണിക്ക്യമണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ

ബ്രഹ്മമുഖാരവ

ബ്രഹ്മമുഖാമരവന്ദിതലിംഗം
ജന്മജരാമരണാന്തകലിംഗം
കര്‍മ്മനിവാരണകൗശലലിംഗം
തന്മൃദു പാതു ചിദംബരലിംഗം

കല്‍പ്പകമൂലപ്രതിഷ്ഠിതലിംഗം
ദര്‍പ്പകനാശയുധിഷ്ഠിരലിംഗം
കുപ്രകൃതിപ്രകരാന്തകലിംഗം
തന്മൃദു പാതു ചിദംബരലിംഗം

സ്കന്ദഗണേശ്വരകല്പിതലിംഗം
കിന്നരചാരണഗായകലിംഗം
പന്നഗഭൂഷണപാവനലിംഗം
തന്മൃദു പാതു ചിദംബരലിംഗം

സാംബസദാശിവശങ്കരലിംഗം
കാമ്യവരപ്രദകോമളലിംഗം
സാമ്യവിഹീനസുമാനസലിംഗം
തന്മൃദു പാതു ചിദംബരലിംഗം

കലിമലകാകനപാവനലിംഗം
സലിലതരംഗവീഭൂഷണലിംഗം
പലിതപതംഗപ്രദീപകലിംഗം
തന്മൃദു പാതു ചിദംബരലിംഗം

അഷ്ടതനുപ്രതിഭാസുരലിംഗം
വിഷ്ടപനാഥവികസ്വരലിംഗം
ശിഷ്ടജനാവനശീലിതലിംഗം
തന്മൃദു പാതു ചിദംബരലിംഗം

അന്തകമര്‍ദ്ദനബന്ധുരലിംഗം
കൃന്തിതകാകകളേബരലിംഗം
ജന്തുഹൃദിസ്ഥിതജീവകലിംഗം
തന്മൃദു പാതു ചിദംബരലിംഗം

പുഷ്ടധിയസ്സു ചിദംബരലിംഗം
ദൃഷ്ടിമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്തേ


ആടുപാമ്പേ

ആടു പാമ്പേ പുനം തേടു പാമ്പേ യരു -
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ


തിങ്കളും കൊന്നയും ചൂടുമീശന്‍ പദ -
പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ


വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകെക്കണ്ടാടു പാമ്പേ


ആയിരം കോടിയനന്തന്‍ നീ ആനന -
മായിരവും തുറന്നാടു പാമ്പേ


ഓമെന്നു തൊട്ടൊരു കോടിമന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ


പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ -
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ


പേയും പിണവും പിറക്കും ചുടുകാടു് 
മേയും പരമ്പൊരുളാടു പാമ്പേ


പൂമണക്കുംകുഴലാളകം  പൂകുമാ -
കോമളമേനി കണ്ടാടു പാമ്പേ


നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു -
ളാദിയായുള്ളതെന്നാടു പാമ്പേ


പൂമലരോനും തിരുമാലുമാരും പൊന്‍ -
പൂമേനി കണ്ടില്ലെന്നാടു പാമ്പേ


കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ


വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു -
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ


എല്ലാമിറക്കിയെടുക്കുമേകന്‍ പദ -
പല്ലവം പറ്റി നിന്നാടു പാമ്പേ


എല്ലായറിവും വിഴുങ്ങി വെറും വെളി -
യെല്ലയിലേറി നിന്നാടു പാമ്പേ


എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ
ചൊല്ലെല്ലാമുണ്ടു് ചുടരായെഴും പൊരു -
ളെല്ലയിലേറി നിന്നാടു പാമ്പേ


ദേഹം നിജമല്ല ദേഹിയൊരുവനീ 
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ


നാടും നഗരവുമൊന്നായു് നാവില്‍ നി -
ന്നാടു നിന്‍ നാമമോതീടു പാമ്പേ


ദേഹവും ദേഹിയുമൊന്നായു് വിഴുങ്ങീടു -
മേകനുമുണ്ടറിഞ്ഞീടു പാമ്പേ


പേരിങ്കല്‍ നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ


ചേര്‍ന്നുനില്‍ക്കുമ്പോളെല്ലാം ചെന്താരൊടു -
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ